എന്‍റെ നാടിന്‍റെ ചരിത്രം (The history of Perumpalam )
കുഞ്ഞോളങ്ങള്‍ ചിലമ്പുന്ന വേമ്പനാട്ടു കായലിന്‍റെ വിരിമാറില്‍ ഒരു മരതക പതക്കം കണക്കെ വിരാജിക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപാണ് പെരുമ്പളം .പച്ച പുതപ്പണിഞ്ഞ നെല്‍പാടങ്ങളും , തല ഉയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും ഈ നാടിന്‍റെ പ്രകൃതി മനോഹാരിതയ്ക്ക് ചാരുതയേകുന്നു .അനവധി മഹാ ക്ഷേത്രങ്ങളുടെ നാടുകൂടിയാണ് ഈ കൊച്ചു ഗ്രാമം . A D 1341 ജൂണ്‍ മാസത്തിലെ വിനാശകരമായ വെള്ളപോക്കത്തില്‍ പല പ്രദേശങ്ങള്‍ക്കും ഭൂമി ശാസ്ത്രപരമായ പല മാറ്റങ്ങളും സംഭവിച്ചു . ഒരിക്കല്‍ ഇന്നത്തെ പൂത്തോട്ടയുമായി ചേര്‍ന്ന് കിടന്നിരുന്ന ഈ പ്രദേശം ആ വെള്ള പൊക്കത്തില്‍ , മൂവാറ്റുപുഴ ആറ് കവിഞ്ഞൊഴുകി പൂത്തോട്ടയില്‍ നിന്നും അകന്നു മാറിയതായും ഭൂമിശാസ്ത്രകാരന്മാര്‍ രേഖപെടുത്തുന്നു .ഈ ദ്വീപിനെ ചുറ്റി ധാരാളം ചെറു ദ്വീപുകളും നമുക്ക് കാണാം .ഇതെല്ലാം സൂചിപ്പിക്കുനത് ഒരിക്കല്‍ ഈ ദ്വീപുകളെല്ലാം ഒന്നായിരുന്നു എന്നാണ് പെരുമ്പളം എന്ന പേരുണ്ടായത് പള്ളം എന്ന വാക്കില്‍ നിന്നാണെന്ന് പറയപെടുന്നു .പള്ളം എന്നാല്‍ ചത...