Perumbalam News (പെരുമ്പളം വാര്‍ത്ത)
പെരുമ്പളം വാര്‍ത്ത പെരുമ്പളം വാര്‍ത്തകളില്‍ നിറയുകയാണ് . വികസനത്തിനായി ഒരു വേഴാമ്പല്‍ കണക്കെ കാത്തിരിക്കുന്ന ഈ കൊച്ചു ഗ്രാമം ഇപ്പോള്‍ അവഗണനയുടെ ഒരു ബാക്കിപത്രമായി മാറുകയാണ് . പാലം ഉടന്‍ പണിയാം എന്ന വാഗ്ദാനങ്ങള്‍ നല്‍കി രാഷ്ട്രീയകാര്‍ ഇവുടത്തെ പാവം ജനങ്ങളെ നിരന്തരം പറ്റിച്ചു കൊണ്ടിരിക്കുന്നു . യാത്രാ ക്ലേശങ്ങള്‍ മൂലം ഇവുടത്തെ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു . ബോട്ടുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതുമൂലം ജനങ്ങള്‍ വലയുകയാണ് .ബോട്ടുകളില്‍ ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതുമൂലം പല ട്രിപ്പുകളും നിരന്തരമായി മുടങ്ങുന്നു . കിഴക്കന്‍ മേഖലയുമായി ജനങ്ങളെ കൂടിയിണക്കുന്ന ചങ്ങാട സര്‍വീസ് ഇപ്പോള്‍ അവതാളത്തിലാണ് . ഇവിടെ ജങ്കാര്‍ സര്‍വീസ് തുടങ്ങാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും ചുവപ്പുനാടയുടെ കുരുക്കില്‍ അതും കുരുങ്ങിയ മട്ടാണ് . പെരുമ്പളം പഞ്ചായത്തില്‍ അഴിമതി നടമാടുകയാണെന്ന് പ്രതിപക്ഷ കഷികള്‍ ആരോപിക്കുന്നു .ഈയിടെ പഞ്ചായത്തിന്റെ അധീനതയിലുള്ള ആഞ്ഞിലി തടികള്‍ വിറ്റ പണം പഞ്ചായത്തില്‍ അടക്കാതെ ചില താല്‍പര കക്ഷികള്‍ മ...