പെരുമ്പളം വാര്‍ത്ത (perumbalam news)
..
..വേമ്പനാട്ടു കായലിന്‍റെ ഹൃദയ ഭാഗത്ത് കുടികൊള്ളു ന്ന മനോഹരമായൊരു ദ്വീപാണ് പെരുമ്പളം ....പ്രകൃതി ദേവി കനിഞ്ഞു നല്‍കിയ പച്ചപ്പിന്‍റെ സൌന്ദര്യം എത്ര തന്നെ വിവരിച്ചാലും മതിയാവുകയില്ല ..ക്ഷേത്രങ്ങളുടെ ഗ്രാമമാണ് എന്‍റെ നാട് ...ഉത്സവങ്ങളും ആഘോഷങ്ങളും നാടിന്‍റെ ഹൃദയ തുടിപ്പുകളാണ് ...ഒരുമയുടെ ,സന്തോഷത്തിന്‍റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ......
പെരുമ്പളം ആലപ്പുഴ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ....ഈ നാട്ടിലെ ജനങ്ങള്‍ വിദ്യാ സമ്പന്നരും അധ്വാന ശീലരുമാണ് ..കായലിനെ ആശ്രയിച്ചു കഴിയുന്നവരും,ദ്വീപിനു പുറത്ത് ജോലിക്ക് പോക്കുന്നവരുമായ് ഏതാണ്ട് ഭൂരി ഭാഗം ജനങ്ങളും വിവിധ തൊഴിലുകള്‍ ചെയ്യുന്നവരാണ് ...3 സ്ക്കൂളുകള്‍ ഈ ഗ്രാമത്തിലുണ്ട് .. ബാങ്കുകള്‍ ,ആശുപത്രികള്‍ ,പോസ്റ്റ് ഓഫീസ് എന്നിവ ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു ...
പെരുമ്പലത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം ബോട്ട് ചാല്‍ ആഴം കൂട്ടാന്‍ എന്ന വ്യാജേന മണല്‍ ലോബികള്‍ ചില രാഷ്ട്രിയ നേതാക്കന്‍ മാരുടെ കൂട്ടുപിടിച്ച് പെരുമ്പളം കായലിലെ മണല്‍ കൊള്ളചെയ്യുന്നു എന്ന വാര്‍ത്തയാണ് ...ഇതിനാല്‍ തീരപ്രദേശങ്ങള്‍ പലതും ഇടിഞ്ഞു തുടങ്ങി ..ഒരു പക്ഷെ ഈ പ്രവണത തുടര്‍ന്നാല്‍ ദ്വീപ് ഇല്ലാതാകും ..ഇതിനെതിരെ ഗ്രാമവാസികളുടെ aനേതൃത്ത്വത്തില്‍ ഒരു ജനകീയ സമരസമിതി രൂപീകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു ...കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ മുഖ്യ മന്ത്രിക്ക് പരാതി നല്‍കാനായി ഒപ്പുശേഖരണം സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു ...(തുടരും )
Comments
Post a Comment