Posts

Showing posts from 2012

Perumbalam News (പെരുമ്പളം വാര്‍ത്ത)

Image
 പെരുമ്പളം  വാര്‍ത്ത പെരുമ്പളം  വാര്‍ത്തകളില്‍ നിറയുകയാണ് . വികസനത്തിനായി  ഒരു വേഴാമ്പല്‍ കണക്കെ കാത്തിരിക്കുന്ന ഈ കൊച്ചു ഗ്രാമം ഇപ്പോള്‍ അവഗണനയുടെ ഒരു ബാക്കിപത്രമായി മാറുകയാണ്‌ . പാലം ഉടന്‍ പണിയാം എന്ന വാഗ്ദാനങ്ങള്‍ നല്‍കി രാഷ്ട്രീയകാര്‍ ഇവുടത്തെ പാവം ജനങ്ങളെ നിരന്തരം പറ്റിച്ചു കൊണ്ടിരിക്കുന്നു . യാത്രാ ക്ലേശങ്ങള്‍ മൂലം ഇവുടത്തെ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു . ബോട്ടുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതുമൂലം ജനങ്ങള്‍ വലയുകയാണ് .ബോട്ടുകളില്‍  ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതുമൂലം പല ട്രിപ്പുകളും നിരന്തരമായി മുടങ്ങുന്നു .  കിഴക്കന്‍ മേഖലയുമായി ജനങ്ങളെ കൂടിയിണക്കുന്ന   ചങ്ങാട  സര്‍വീസ് ഇപ്പോള്‍ അവതാളത്തിലാണ് . ഇവിടെ ജങ്കാര്‍ സര്‍വീസ് തുടങ്ങാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും ചുവപ്പുനാടയുടെ  കുരുക്കില്‍ അതും കുരുങ്ങിയ മട്ടാണ് . പെരുമ്പളം പഞ്ചായത്തില്‍  അഴിമതി നടമാടുകയാണെന്ന്  പ്രതിപക്ഷ കഷികള്‍ ആരോപിക്കുന്നു .ഈയിടെ പഞ്ചായത്തിന്റെ അധീനതയിലുള്ള ആഞ്ഞിലി തടികള്‍ വിറ്റ പണം പഞ്ചായത്തില്‍ അടക്കാതെ ചില താല്‍പര കക്ഷികള്‍  മുക്കി എന്ന ആരോപണം ഇപ്പോള്‍ ശക്തമാണ് . ഇതിനെതിരെ കറപ്ഷന്‍ എഗനിസ്റ്റ് ഇ

എന്‍റെ നാടിന്‍റെ ചരിത്രം (The history of Perumpalam )

Image
കുഞ്ഞോളങ്ങള്‍ ചിലമ്പുന്ന വേമ്പനാട്ടു കായലിന്‍റെ വിരിമാറില്‍ ഒരു മരതക പതക്കം കണക്കെ വിരാജിക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപാണ് പെരുമ്പളം .പച്ച പുതപ്പണിഞ്ഞ നെല്‍പാടങ്ങളും , തല ഉയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും ഈ നാടിന്‍റെ  പ്രകൃതി മനോഹാരിതയ്ക്ക് ചാരുതയേകുന്നു .അനവധി മഹാ  ക്ഷേത്രങ്ങളുടെ നാടുകൂടിയാണ്  ഈ കൊച്ചു ഗ്രാമം .   A  D  1341 ജൂണ്‍ മാസത്തിലെ വിനാശകരമായ വെള്ളപോക്കത്തില്‍ പല പ്രദേശങ്ങള്‍ക്കും  ഭൂമി ശാസ്ത്രപരമായ  പല മാറ്റങ്ങളും സംഭവിച്ചു . ഒരിക്കല്‍ ഇന്നത്തെ പൂത്തോട്ടയുമായി ചേര്‍ന്ന് കിടന്നിരുന്ന ഈ പ്രദേശം ആ വെള്ള പൊക്കത്തില്‍ , മൂവാറ്റുപുഴ ആറ്  കവിഞ്ഞൊഴുകി  പൂത്തോട്ടയില്‍ നിന്നും അകന്നു മാറിയതായും  ഭൂമിശാസ്ത്രകാരന്മാര്‍ രേഖപെടുത്തുന്നു .ഈ ദ്വീപിനെ ചുറ്റി ധാരാളം ചെറു ദ്വീപുകളും നമുക്ക് കാണാം  .ഇതെല്ലാം സൂചിപ്പിക്കുനത്  ഒരിക്കല്‍ ഈ ദ്വീപുകളെല്ലാം ഒന്നായിരുന്നു എന്നാണ്  പെരുമ്പളം എന്ന  പേരുണ്ടായത് പള്ളം എന്ന വാക്കില്‍ നിന്നാണെന്ന് പറയപെടുന്നു .പള്ളം എന്നാല്‍ ചതുപ്പ് പ്രദേശം ,കടലോരം എന്നിങ്ങനെ അര്‍ത്ഥം  ഉണ്ട് .പെരും  എന്നാല്‍ വലിയത് എന്നര്‍ഥം .അപ്പോള്‍ പെരുമ്