Posts

Showing posts from August, 2012

എന്‍റെ നാടിന്‍റെ ചരിത്രം (The history of Perumpalam )

Image
കുഞ്ഞോളങ്ങള്‍ ചിലമ്പുന്ന വേമ്പനാട്ടു കായലിന്‍റെ വിരിമാറില്‍ ഒരു മരതക പതക്കം കണക്കെ വിരാജിക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപാണ് പെരുമ്പളം .പച്ച പുതപ്പണിഞ്ഞ നെല്‍പാടങ്ങളും , തല ഉയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും ഈ നാടിന്‍റെ  പ്രകൃതി മനോഹാരിതയ്ക്ക് ചാരുതയേകുന്നു .അനവധി മഹാ  ക്ഷേത്രങ്ങളുടെ നാടുകൂടിയാണ്  ഈ കൊച്ചു ഗ്രാമം .   A  D  1341 ജൂണ്‍ മാസത്തിലെ വിനാശകരമായ വെള്ളപോക്കത്തില്‍ പല പ്രദേശങ്ങള്‍ക്കും  ഭൂമി ശാസ്ത്രപരമായ  പല മാറ്റങ്ങളും സംഭവിച്ചു . ഒരിക്കല്‍ ഇന്നത്തെ പൂത്തോട്ടയുമായി ചേര്‍ന്ന് കിടന്നിരുന്ന ഈ പ്രദേശം ആ വെള്ള പൊക്കത്തില്‍ , മൂവാറ്റുപുഴ ആറ്  കവിഞ്ഞൊഴുകി  പൂത്തോട്ടയില്‍ നിന്നും അകന്നു മാറിയതായും  ഭൂമിശാസ്ത്രകാരന്മാര്‍ രേഖപെടുത്തുന്നു .ഈ ദ്വീപിനെ ചുറ്റി ധാരാളം ചെറു ദ്വീപുകളും നമുക്ക് കാണാം  .ഇതെല്ലാം സൂചിപ്പിക്കുനത്  ഒരിക്കല്‍ ഈ ദ്വീപുകളെല്ലാം ഒന്നായിരുന്നു എന്നാണ്  പെരുമ്പളം എന്ന  പേരുണ്ടായത് പള്ളം എന്ന വാക്കില്‍ നിന്നാണെന്ന് പറയപെടുന്നു .പള്ളം എന്നാല്‍ ചതുപ്പ് പ്രദേശം ,കടലോരം എന്നിങ്ങനെ അര്‍ത്ഥം  ഉണ്ട് .പെരും  എന്നാല്‍ വലിയത് എന്നര്‍ഥം .അപ്പോള്‍ പെരുമ്