എന്‍റെ നാടിന്‍റെ ചരിത്രം (The history of Perumpalam )


കുഞ്ഞോളങ്ങള്‍ ചിലമ്പുന്ന വേമ്പനാട്ടു കായലിന്‍റെ വിരിമാറില്‍ ഒരു മരതക പതക്കം കണക്കെ വിരാജിക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപാണ് പെരുമ്പളം .പച്ച പുതപ്പണിഞ്ഞ നെല്‍പാടങ്ങളും , തല ഉയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും ഈ നാടിന്‍റെ  പ്രകൃതി മനോഹാരിതയ്ക്ക് ചാരുതയേകുന്നു .അനവധി മഹാ  ക്ഷേത്രങ്ങളുടെ നാടുകൂടിയാണ്  ഈ കൊച്ചു ഗ്രാമം .
 
A  D  1341 ജൂണ്‍ മാസത്തിലെ വിനാശകരമായ വെള്ളപോക്കത്തില്‍ പല പ്രദേശങ്ങള്‍ക്കും  ഭൂമി ശാസ്ത്രപരമായ  പല മാറ്റങ്ങളും സംഭവിച്ചു . ഒരിക്കല്‍ ഇന്നത്തെ പൂത്തോട്ടയുമായി ചേര്‍ന്ന് കിടന്നിരുന്ന ഈ പ്രദേശം ആ വെള്ള പൊക്കത്തില്‍ , മൂവാറ്റുപുഴ ആറ്  കവിഞ്ഞൊഴുകി  പൂത്തോട്ടയില്‍ നിന്നും അകന്നു മാറിയതായും  ഭൂമിശാസ്ത്രകാരന്മാര്‍ രേഖപെടുത്തുന്നു .ഈ ദ്വീപിനെ ചുറ്റി ധാരാളം ചെറു ദ്വീപുകളും നമുക്ക് കാണാം  .ഇതെല്ലാം സൂചിപ്പിക്കുനത്  ഒരിക്കല്‍ ഈ ദ്വീപുകളെല്ലാം ഒന്നായിരുന്നു എന്നാണ് 

പെരുമ്പളം എന്ന  പേരുണ്ടായത് പള്ളം എന്ന വാക്കില്‍ നിന്നാണെന്ന് പറയപെടുന്നു .പള്ളം എന്നാല്‍ ചതുപ്പ് പ്രദേശം ,കടലോരം എന്നിങ്ങനെ അര്‍ത്ഥം  ഉണ്ട് .പെരും  എന്നാല്‍ വലിയത് എന്നര്‍ഥം .അപ്പോള്‍ പെരുമ്പളം എന്നാല്‍ വലിയ കടലോരമെന്നോ ,വലിയ ചതുപ്പ് പ്രദേശം എന്നോ അര്‍ഥം ഗ്രഹിക്കാം . പണ്ട് ഈ ദ്വീപ്‌ കണ്ടല്‍ വനങ്ങളും മുതല മുള്‍ക്കാടുകളും കൈതകളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു.1200 വര്‍ഷങ്ങള്‍ക്ക്  അപ്പറമായിരിക്കാം ഇവിടെ ജനവാസം ആരഭിച്ചതെന്നു ചരിത്രകാരന്‍മാര്‍  പറയുന്നു .പഴയ കൊച്ചി രാജ്യത്തിന്‍റെ വടക്കേ അതിര്‍ത്തിയില്‍ താമസിച്ചിരുന്ന നമ്പൂതിരിമാര്‍ ,കൊച്ചി -കോഴിക്കോട്   രാജ്യങ്ങള്‍ തമ്മില്‍  നിരന്തരമായി നടന്നുവന്ന യുദ്ധങ്ങളില്‍ പൊറുതിമുട്ടി  തങ്ങള്‍ക്കു സമാധാനമായി താമസിക്കാന്‍ കുറച്ചു സ്ഥലം നല്ക്കണമെന്നു കൊച്ചി രാജാവിനോട് അപേക്ഷിച്ചു .അങ്ങനെ രാജാവ് ഇവര്‍ക്ക് താമസിക്കാനായി നല്‍കിയ പ്രദേശം പെരുമ്പളം ദ്വീപായിരുന്നു .ഈ നമ്പൂതിരി കളാണ് പെരുമ്പലത്തെ  ആദിമവാസികലെന്നും  അതല്ലാ അരയന്മാരയിരുന്നു ഇവുടത്തെ ആദ്യ താമസക്കാര്‍ എന്നും രണ്ടഭിപ്രയമുണ്ട് .

2000 വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ഈ സ്ഥലവും അമ്പലപുഴ ചേര്‍ത്തല താലൂക്കുകളും ഉണ്ടായിരുന്നിലെന്നു ചരിത്രം പറയുന്നു .ലോക സഞ്ചാരികളായ  ടോളമി ബി സി 400 ലും മെഗസ്തനീസ് 306 ലും കേരളത്തില്‍ വന്നപ്പോള്‍ കപ്പലില്‍ സഞ്ചരിച്ചത് പെരുമ്പലത്തെ ചുറ്റിയുള്ള വെബനാട് കായലിലൂടെ   അയിരുന്നെന്നും, അന്നത്തെ തുറമുഖമായിരുന്ന കടതുരുത്തിയില്‍നിന്നും തൃപ്പൂനിത്തുരയിലേക്ക് പോയത് ഈ വഴിക്കാണെന്നും  ചരിത്രം രെഖപെടുതുന്നു. വിശ്വ വിജയിയായ സ്വാമി വിവേകാനന്ദനും ഈ കായലിലൂടെ യാത്ര ചെയ്തിട്ടുണ്ട് 

ഇത്തരത്തില്‍ ചരിത്ര വിസ്മയം പേറുന്ന ഒരു പുണ്യ ഗ്രാമമാണ്‌ പെരുമ്പളം........ 
                                                തയ്യാറാക്കിയത്..
                                                   കൃഷ്ണകുമാര്‍ 
                                                      പെരുമ്പളം
                                                        9645775896 

                                                               തുടരും .......

Comments

Popular posts from this blog

പെരുമ്പളം ഗ്രാമത്തിന്റെ പോരാട്ടചരിത്രം...!

Perumbalam bridge