Posts

Showing posts from June, 2018

പെരുമ്പളം ഗ്രാമത്തിന്റെ പോരാട്ടചരിത്രം...!

Image
പെരുമ്പളം ഗ്രാമത്തിന്റെ  # പോരാട്ടചരിത്രം ...! ( ചരിത്രമുറങ്ങുന്ന പെരുമ്പളം ഗ്രാമം : ലേഖന പരമ്പര:- ഭാഗം 2 ) .............................................................. പോരാട്ടസമരങ്ങളുടെ ചരിത്രം പേറുന്ന നാടുകൂടിയാണ് പെരുമ്പളം. നാട് കൊള്ളയടിക്കാൻ വന്ന അക്രമികളെ ചെറുത്ത് തോൽപ്പിച്ച് നാടിനെ രക്ഷിച്ച ധീരയോദ്ധാക്കളുടേയും, ജാതിക്കും, അയിത്തത്തിനുമെതിരെ സമരം ചെയ്ത സാമൂഹ്യ പരിഷ്ക്കർത്താക്കളുടേയും, ഭാരത സ്വാതന്ത്ര സമരത്തിന്റെ തീജ്വാലയിലേയ്ക്ക് സധൈര്യം മുന്നിട്ടിറങ്ങിയ ധീര ദേശാഭിമാനികളുടെയും നാടാണ് പെരുമ്പളം..! എ.ഡി.1503 ൽ പെരുമ്പളത്ത് വന്ന ആൽബുക്കറിന്റെ നേതൃത്വത്തിലുള്ള പോർട്ടുഗീസ് പട്ടാളം ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. വൻ നാശനഷ്ടങ്ങൾ പെരുമ്പളം ഗ്രാമത്തിന് ഉണ്ടാക്കിയ ഈ പടയോട്ടം നിരവധി ഇല്ലങ്ങളുടേയും, കുടുംബങ്ങളുടെയും നാശത്തിനും വഴിതെളിച്ചു. അന്ന് പറങ്കിപട താവളമടിച്ചിരുന്ന സ്ഥലം ഇന്ന് ' പടപറമ്പ് ' എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ന് പെരുമ്പളം ഗ്രാമത്തിൽ ബോധി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്നു അന്നത്തെ പടപ്പറമ്പെന്ന് പഴമക്കാർ പറയുന്നു

പെരുമ്പളത്തിന്റെ സാംസ്കാരികചരിത്രം

Image
പെരുമ്പളത്തിന്റെ  # സാംസ്കാരികചരിത്രം (ചരിത്രമുറങ്ങുന്ന പെരുമ്പളം ഗ്രാമം : ലേഖന പരമ്പര ഭാഗം : 3 ) അനേകം ക്ഷേത്രങ്ങളാലും, വിവിധ സാംസ്കാരിക സംഘടനകളാലും സമ്പന്നമായയൊരു സാംസ്കാരിക ചരിത്രം പെരുമ്പളത്തിനുണ്ട്. നാടകം, ബാലെ, പരമ്പരാഗത നാടൻ കലകൾ, ഗ്രന്ഥശാലകൾ, വായനശാലകൾ, കായികയിനങ്ങൾ, കയ്യെഴുത്ത് മാസികകൾ തുടങ്ങിയ കലാ കായിക സാംസ്കാരികരംഗത്ത് സമ്പന്നമായൊരു ഭൂതകാലം നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നു. ശ്രീകൃഷ്ണവിലാസം പ്രഹസന യോഗം യോഗക്ഷേമ സമാജം, ടാഗോർ ആർട്സ് ക്ലബ് ഫൈനാർട്സ്, സി.കെ.പി.എം ഗ്രന്ഥശാല, വീനസ് തീയറ്റേഴ്സ്, വൈ. എൻ.എം. എ ,പണ്ഡിറ്റ് കറുപ്പൻ ഗ്രന്ഥശാല, പി.ഐ.എസ്.എ, എ.കെ.ജി.എം.സി, നെഹ്റു യൂത്ത് സെന്റർ, കുമാരനാശാൻ സ്മാരക വായനശാല ഫ്രണ്ട്സ് ഡ്രാമാറ്റിക് ക്ലബ് ,ഐലൻഡ് ഡ്രാമാറ്റിക്ക് ക്ലബ്, ഐലന്റ് തീയേറ്റേഴ്സ്, പി. സി. സി. തുടങ്ങിയവ പെരുമ്പളത്തിന്റെ സാംസ്കാരികനഭോ മണ്ഡലത്തെ ഉജ്വലമാക്കിയ സാമൂഹിക പ്രസ്ഥാനങ്ങളാണ്. പ്രശസ്തരും, പ്രഗൽഭരുമായ സാംസ്കാരിക പ്രവർത്തരുടെ നാടായിരുന്നു പെരുമ്പളം. കെ. എൻ.വിശ്വനാഥൻ , വിദ്വാൻ കൃഷ്ണദേവ്, പെരുമ്പളം രവി, എൻ.പി.സുകുമാരൻ, പി. എൻ. പെരുമ്പളം, പെരുമ്പളം ശ്രീധരൻ തുടങ്ങി