പെരുമ്പളം ഗ്രാമത്തിന്റെ പോരാട്ടചരിത്രം...!
പെരുമ്പളം ഗ്രാമത്തിന്റെ # പോരാട്ടചരിത്രം ...! ( ചരിത്രമുറങ്ങുന്ന പെരുമ്പളം ഗ്രാമം : ലേഖന പരമ്പര:- ഭാഗം 2 ) .............................................................. പോരാട്ടസമരങ്ങളുടെ ചരിത്രം പേറുന്ന നാടുകൂടിയാണ് പെരുമ്പളം. നാട് കൊള്ളയടിക്കാൻ വന്ന അക്രമികളെ ചെറുത്ത് തോൽപ്പിച്ച് നാടിനെ രക്ഷിച്ച ധീരയോദ്ധാക്കളുടേയും, ജാതിക്കും, അയിത്തത്തിനുമെതിരെ സമരം ചെയ്ത സാമൂഹ്യ പരിഷ്ക്കർത്താക്കളുടേയും, ഭാരത സ്വാതന്ത്ര സമരത്തിന്റെ തീജ്വാലയിലേയ്ക്ക് സധൈര്യം മുന്നിട്ടിറങ്ങിയ ധീര ദേശാഭിമാനികളുടെയും നാടാണ് പെരുമ്പളം..! എ.ഡി.1503 ൽ പെരുമ്പളത്ത് വന്ന ആൽബുക്കറിന്റെ നേതൃത്വത്തിലുള്ള പോർട്ടുഗീസ് പട്ടാളം ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. വൻ നാശനഷ്ടങ്ങൾ പെരുമ്പളം ഗ്രാമത്തിന് ഉണ്ടാക്കിയ ഈ പടയോട്ടം നിരവധി ഇല്ലങ്ങളുടേയും, കുടുംബങ്ങളുടെയും നാശത്തിനും വഴിതെളിച്ചു. അന്ന് പറങ്കിപട താവളമടിച്ചിരുന്ന സ്ഥലം ഇന്ന് ' പടപറമ്പ് ' എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ന് പെരുമ്പളം ഗ്രാമത്തിൽ ബോധി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്നു അന്നത്തെ പടപ്പറമ്പെന്ന് പഴമക്കാർ പറയുന്നു...